
കൊച്ചി: ഉള്‍നാടന്‍ മത്സ്യ കൃഷി വികസനം ലക്ഷ്യമിട്ടുള്ള ഉള്‍നാടന്‍ മത്സ്യമേഖലാ നിയമം ഈ നിയമസഭാ സമ്മേളനത്തില്‍ പാസാക്കുമെന്ന് ഫിഷറീസ്-രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി എസ്. ശര്‍മ പറഞ്ഞു. 'മത്സ്യകേരളം' മത്സ്യകര്‍ഷക അവാര്‍ഡ് വിതരണവും മത്സ്യകര്‍ഷക സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജൈവ വൈവിധ്യം സംരക്ഷിക്കാന്‍ ഉള്‍നാടന്‍ മത്സ്യമേഖലയെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഇതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അടുത്തമാസം ഒരുകോടി മത്സ്യവിത്തുകള്‍ കേരളത്തിലെ ഉള്‍നാടന്‍ കായലുകളില്‍ നിക്ഷേപിക്കും. മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 700 ക്ലബുകളില്‍ 100 എണ്ണത്തിന് അഞ്ചുലക്ഷം രൂപവീതം നല്‍കും. ഈ വര്‍ഷം ഉള്‍നാടന്‍ മത്സ്യമേഖലയില്‍ നിന്നും കേരളത്തിന്റെ ഉത്പാദനം 1,26,000 ടണ്ണാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മത്സ്യ ഉത്പാദനത്തില്‍ വര്‍ധനയുണ്ട്. വരുംവര്‍ഷം ഇത് രണ്ടുലക്ഷം ടണ്ണായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഉത്പാദന വര്‍ധനയ്‌ക്കൊപ്പം ഈ മേഖലയുടെ സംരക്ഷണവും സര്‍ക്കാരിനു മുന്നിലുണ്ട്. പുതിയ നിയമം അതിന് സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി.
എറണാകുളം ആശിര്‍ഭവനില്‍ നടന്ന ചടങ്ങില്‍ ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എം.പി. വര്‍ഗീസ്, ഡോ. ബി. മധുസൂദനക്കുറുപ്പ്, കൊച്ചി നഗരസഭാ കൗണ്‍സിലര്‍ വിന്നി എബ്രഹാം, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ കെ.ഐ, രവീന്ദ്രന്‍, ജോയിന്റ് ഡയറക്ടര്‍ സൈറാബാനു തുടങ്ങിയവര്‍ പങ്കെടുത്തു. ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ ഷെയ്ക് പരീത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ആലപ്പുഴ കിഴക്കേ പണ്ടാരത്തില്‍ വീട്ടില്‍ അഹമ്മദ്കുട്ടിയാണ് മികച്ച ശുദ്ധജല മത്സ്യ കര്‍ഷകനുള്ള സംസ്ഥാനതല അവാര്‍ഡിന് അര്‍ഹനായത്. എറണാകുളം പിഴല തയ്യത്ത് വീട്ടില്‍ ടി.ബി. സുരേഷ്, മികച്ച ഓരുജല ചെമ്മീന്‍ കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ടു. കാസര്‍കോട് 'സമുദ്ര' പുരുഷ സ്വയംസഹായ സംഘം മികച്ച കല്ലുമ്മേക്കായ കര്‍ഷക അവാര്‍ഡും പാലക്കാട് കിണാശ്ശേരി ഉപ്പുപാടം എ.കെ. ഫാമില്‍ ബിന്ദു അനന്തകൃഷ്ണന്‍ മികച്ച റെയറിങ് ഫാര്‍മര്‍ അവാര്‍ഡും പത്തനംതിട്ട കുളനട സുമാഭവനില്‍ സുമ ചെറിയാന്‍, മികച്ച അക്വാ കള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ അവാര്‍ഡും ഇടുക്കി കാഞ്ചിയാര്‍ പഞ്ചായത്ത് മത്സ്യ കര്‍ഷക ക്ലബ് മികച്ച മത്സ്യ കര്‍ഷക ക്ലബ് അവാര്‍ഡും നേടി. ഇതിനു പുറമെ ജില്ലാതല അവാര്‍ഡുകളും ചടങ്ങില്‍ സമ്മാനിച്ചു.
രാവിലെ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നടന്നു. ഐസിഎആര്‍ റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ഗോപകുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
Mathrubhumi



No comments:
Post a Comment