ഒരിക്കല്‍ ജൈവവൈവിധ്യത്തിന്‍റെ കലവറയായിരുന്ന കായല ാണ് വേ മ്പനാട്. വേമ്പനാട്ട് കായല്‍ത്തീരം മുഴുവന്‍ കൈയടക്കി റിസോര്‍ട്ടുകളും ഹോട്ടലുകളും പണിത് ടൂറിസം വളര്‍ത്തിയവര്‍ അതോടൊപ്പം തകര്‍ത്തത് കായലിന്‍റെ ജൈവവൈവിധ്യമാണ്. കായല്‍ വിനോദ സഞ്ചാരത്തിന്‍റെ പേരില്‍ നൂറുകണക്കിന് മോട്ടോര്‍ ബോട്ടുകളും ഹേറിററേജ് ടൂറിസത്തിന്‍റെ പേരില്‍ സര്‍വീസ് നടത്തുന്ന അഞ്ഞൂറിലധികം യന്ത്രവത്കുത ഹൗസ് ബോട്ടുകളും ചേര്‍ന്ന് ദിനംപ്രതി കായലിലേക്ക് വിഷം തള്ളുകയാണ്.
മലിനീകരണ നിയന്ത്രണ നിയമം കാററില്‍പറത്തിയാണ് മിക്ക ഹൗസ്ബോട്ടുകളുടെയും സഞ്ചാരമെന്ന് പരാതിയുണ്ട്. ഹൗസ്ബോട്ടുകളിലെ ശൗച സംവിധാനങ്ങളാണ് മലിനീകരണം വ്യാപകമാക്കുന്നതത്രേ.
2,3 കിടക്കമുറികളുള്ള ഹൗസ്ബോട്ടുകളിലെ കക്കൂസുകള്‍ കായലിലേക്കാണ് തുറക്കുന്നത്. ഇതോടൊപ്പം ബോട്ടുകളിലെ പാചകശാലകളില്‍നിന്നുള്ള അവശിഷ്ടങ്ങളും കായലിലേക്ക് വലിച്ചെറിയുന്നു. ആയിരക്കണക്കിന് പ്ലാസ്ററിക് കുപ്പികളും മദ്യക്കുപ്പികളുമാണ് കായലില്‍ ഒഴുകി നടക്കുന്നത്. കേരളത്തനിമയില്‍ കെട്ടുവള്ളങ്ങളില്‍ നിര്‍മ്മിക്കുന്ന ഹൗസ്ബോട്ടുകള്‍ ശക്തികൂടിയ യമഹ എന്‍ജിന്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഈ എന്‍ജിനുകളില്‍ നിന്നുള്ള ഓയിലും കായല്‍ ജലത്തില്‍ വന്‍തോതില്‍ പടരുന്നു. ഈ എണ്ണപ്പാടകള്‍ മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചു.

ഹൗസ്ബോട്ടുകളില്‍നിന്നുള്ള മാലിന്യം ശേഖരിച്ച് കായലില്‍ തള്ളാതെ സംസ്കരിക്കണമെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം നടപ്പാക്കാന്‍ ഹൗസ്ബോട്ട് ഉടമകളോ റിസോര്‍ട്ട് ഉടമകളോ തയാറാകുന്നില്ല. എലിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കുമരകം, കുട്ടനാട്, ആലപ്പുഴ മേഖലകളില്‍ വര്‍ദ്ധിച്ചതും നിരവധിയാളുകള്‍ മരിക്കാനിടയാക്കിയതും മലിനീകരണത്തിന്‍റെ പരിണിതഫലമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജനവാസകേന്ദ്രങ്ങളിലൂടെയുള്ള ഇടത്തോടുകളെല്ലാം അഴുക്കുചാലുകളായി മാറി യിരിക്കുകയാണ്.
മലിനീകരണം രൂക്ഷമായതോടെ കായലിലെ മത്സ്യസമ്പത്തിനും കാര്യമായ നാശം സംഭവിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവിധ ഇനത്തില്‍പ്പെട്ട നിരവധി മത്സ്യങ്ങള്‍ ഇല്ലാതായെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇനിയും ജലമലിനീകരണം രൂക്ഷമായാല്‍ അവശേഷിക്കുന്ന മത്സ്യങ്ങളുടെ നിലനില്‍പ്പുപോലും അപകടത്തിലാകുമെന്നാണ് അവരുടെ മുന്നറിയിപ്പ്. മത്സ്യങ്ങളുടെ പ്രജനനത്തിന് സൗകര്യമൊരുക്കുന്നതാണ് കായലിന്‍റെ അടിത്തട്ടില്‍ വളരുന്ന കായല്‍പ്പൂവുപോലെയുള്ള ചെടികള്‍ എന്നാല്‍ ഇവയുടെ നാശം മത്സ്യങ്ങളുടെ നാശത്തിനും കാരണമായിരിക്കുന്നു . അടക്കംകൊല്ലി വല ഉപയോഗിച്ചുള്ള ബന്ധനംമൂലമാണ് കായല്‍പ്പൂവുപോലെയുള്ള ചെടികള്‍ നശിക്കുന്നത്. കായലിലെ മാലിന്യം കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിന്‍റെ പിന്‍ഭാഗത്തായുള്ള 25 ഏക്കര്‍ സ്ഥലത്തെ മത്സ്യസങ്കേതത്തിനും ഷണിയായിരിക്കുന്നു .കാര്‍ഷിക സര്‍വകലാശാലയും മല്സ്യ വകുപ്പും ചേര്‍ന്ന് 35 ലക്ഷം രൂപ ചെലവഴിച്ചാണ് മത്സ്യസങ്കേതം നിര്‍മ്മിച്ചത്.
Courtesy: Sify.com